KPCC President | ഗ്രൂപ്പ് നേതാക്കളുമായി താരീഖ് അൻവർ ചർച്ച പൂർത്തിയാക്കി; കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും

Last Updated:

നിയമസഭ  തെരഞ്ഞെടുപ്പിലെ  കനത്ത തോൽവിയെ തുടർന്ന്  സംഘടനാതലത്തിൽ സമഗ്ര അഴിച്ചു പണിക്കാണ് ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുള്ളത്. ഗ്രൂപ്പുകൾക്ക് അതീതമായി അധ്യക്ഷനെ തെരഞ്ഞെടുക്കാനായിരുന്നു ഹൈക്കമാൻഡ് തീരുമാനം.

താരിഖ് അൻവർ
താരിഖ് അൻവർ
ന്യൂഡൽഹി: കെ പി സി സി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഗ്രൂപ്പ് നേതാക്കളുമായുള്ള സമവായ ചർച്ചകൾ ഹൈക്കമാൻഡ് പൂർത്തിയാക്കി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ടെലഫോണിലൂടെയാണ് ചർച്ച നടത്തിയത്. കെ സുധാകരനെ അധ്യക്ഷനാക്കുന്നതിൽ ഗ്രൂപ്പുകൾ ഇടഞ്ഞതോടെയാണ് സമവായ നീക്കങ്ങളുടെ ഭാഗമായി താരിഖ് അൻവറിനെ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയത്.
ടെലഫോണിലൂടെ ആയിരുന്നു ആശയവിനിമയം നടത്തിയത്. പ്രാഥമിക ചർച്ചകൾക്ക് ശേഷം നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ലോക്ക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ താരിഖ് അൻവർ കേരളത്തിലേക്ക് വരില്ല. ഗ്രൂപ്പ് നേതാക്കളെ പിണക്കി ഒരു തീരുമാനത്തിലേക്ക് പോയാൽ  തിരിച്ചടിയുണ്ടാകുമെന്ന ഹൈക്കമാൻഡ് വിലയിരുത്തലിനെ തുടർന്നായിരുന്നു ചർച്ച നടന്നത്. അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷം പരസ്യമായി എതിർസ്വരങ്ങൾ ഉയരാതിരിക്കാനാണ് ഹൈക്കമാൻഡ് ശ്രമം. ചർച്ചയിൽ ഗ്രൂപ്പ് നേതാക്കൾ പേരുകൾ ഒന്നും നിർദ്ദേശിച്ചില്ലെന്നാണ് വിവരം. എന്നാൽ കെ മുരളിധരൻ, പി ടി തോമസ് എന്നിവരെ ചില നേതാക്കൾ പിന്തുണച്ചിട്ടുണ്ട്.
advertisement
നിയമസഭ  തെരഞ്ഞെടുപ്പിലെ  കനത്ത തോൽവിയെ തുടർന്ന്  സംഘടനാതലത്തിൽ സമഗ്ര അഴിച്ചു പണിക്കാണ് ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുള്ളത്. ഗ്രൂപ്പുകൾക്ക് അതീതമായി അധ്യക്ഷനെ തെരഞ്ഞെടുക്കാനായിരുന്നു ഹൈക്കമാൻഡ് തീരുമാനം. ഇതിന്റെ ഭാഗമായാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. എന്നാൽ, പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് തന്നെ അപമാനിതനാക്കി എന്നാരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. ഹൈക്കമാൻഡ് നേരത്തെ അറിയിച്ചില്ല എന്നായിരുന്നു ചെന്നിത്തലയുടെ പരാതി.
advertisement
ഈ പശ്ചാത്തലത്തിലാണ് ഗ്രൂപ്പു നേതാക്കളുമായി സമവായത്തിലെത്തിയ ശേഷം അധ്യക്ഷനെ പ്രഖ്യാപിച്ചാൽ മതിയെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചത്. അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷം ജില്ല പ്രസിഡന്റുമാർ അടക്കം താഴെ തട്ടിലും സമഗ്രമായ അഴിച്ചു പണി നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KPCC President | ഗ്രൂപ്പ് നേതാക്കളുമായി താരീഖ് അൻവർ ചർച്ച പൂർത്തിയാക്കി; കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement